പാലക്കാട്: കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തിൽ രംഗശ്രീ കലാവേദി ഹരിത കർമ്മസേനാംഗങ്ങളുടെ ശുചിത്വ പ്രവർത്തനങ്ങൾ ജനകീയമാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച കലാജാഥ സിവിൽ സ്റ്റേഷൻ പരിസരത്ത് ജില്ലാ കളക്ടർ ഡോ. എസ്.ചിത്ര ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ മാലിന്യ സംസ്കരണ രംഗത്ത് സുസ്ഥിരത ഊട്ടി ഉറപ്പിക്കുന്നതിന് കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന ടീമാണ് ഹരിതകർമ്മ സേന. പ്രാദേശികതലത്തിൽ ജൈവ-അജൈവ മാലിന്യങ്ങൾ ഉറവിട കേന്ദ്രത്തിൽ തന്നെ തരംതിരിച്ചുള്ള ഇടപെടലാണ് ഹരിതകർമ്മ സേന നടത്തുന്നത്.
ഹരിത കർമ്മ സേനാംഗങ്ങളുടെ പ്രവർത്തനത്തിന്റെ ആവശ്യകത, ഗുണഭോക്തൃ വിഹിതം നൽകുന്നതിന്റെ പ്രസക്തി പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് കുടുംബശ്രീ കമ്മ്യൂണിറ്റി തീയേറ്ററായ രംഗശ്രീ കലാജാഥയിലൂടെ ലക്ഷ്യമിടുന്നത്. കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ ബി.എസ്.മനോജ് അദ്ധ്യക്ഷനായ പരിപാടിയിൽ സബ് കളക്ടർ ഡി.ധർമലശ്രീ, അസിസ്റ്റന്റ് കളക്ടർ ഡി.രഞ്ജിത്ത് എന്നിവർ സംസാരിച്ചു. കലാജാഥ ഇന്ന് രാവിലെ എലപ്പുള്ളിയിൽ നിന്നാരംഭിച്ച് ശ്രീകൃഷ്ണപുരം, തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്ക് എന്നിവടങ്ങളിൽ പര്യടനം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |