ചിറ്റൂർ: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ ജില്ലാ സമ്മേളനം നല്ലേപ്പിള്ളിയിൽ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ഉദ്ഘാടനം ചെയ്തു. എ.എം.എ.ഐ ജില്ലാ പ്രസിഡന്റ് ഡോ.ബി.കെ.കോമളം അദ്ധ്യക്ഷയായി. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.മുരുകദാസ് മുഖ്യാതിഥിയായി. നാടക കൃത്ത് കാളിദാസ് പുതുമന, ഡോ.ദേവിദാസ് വെള്ളോടി, ഡോ.പി.കെ.ഹരിദാസ്, ഡോ.എം.എ.അസ്മാബി, ഡോ.പി.എം.ദിനേശൻ, ഡോ.എൻ.വി ശ്രീവത്സ് എന്നിവർ സംസാരിച്ചു.
നിർദ്ദിഷ്ട പൊതുജനാരോഗ്യ നിയമത്തിൽ നാഷണൽ കമ്മിഷൻ ഇന്ത്യൻ സിസ്റ്റംസ് ഒഫ് മെഡിസൻസ്ന്റ് റൂളിന് വിരുദ്ധമായി പകർച്ചവ്യാധിമാറി എന്ന സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള അധികാരം അലോപ്പതി ഡോക്ടർമാർക്ക് മാത്രമായി നിജപ്പെടുത്താനുള്ള തീരുമാനത്തിൽ സംഘടന ഏകകണ്ഠമായി പ്രതിഷേധം രേഖപ്പെടുത്തി പ്രമേയം അവതരിപ്പിച്ചു. ഭാരവാഹികളായി ബി.കെ.കോമളം (പ്രസിഡന്റ്), സി.ആരതി ലക്ഷ്മി (സെക്രട്ടറി), ടി.വി.നിഷ (വനിത കമ്മറ്റി ചെയർ പേഴ്സൺ), ആർ.സുഗുണ(വനിത കമ്മറ്റി കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |