പാലക്കാട്: പോസ്റ്റോഫീസുകളിൽ പത്തു രൂപയ്ക്ക് താഴെയുള്ള സ്റ്റാമ്പുകൾക്ക് വലിയ ക്ഷാമം. ഇതുമൂലം ചെറിയ തുകയ്ക്ക് അയക്കേണ്ട കത്തുകൾക്ക് വലിയ വിലയുള്ള സ്റ്റാമ്പ് വാങ്ങേണ്ട അവസ്ഥയാണ്. 10, 20 രൂപയുടെ സ്റ്റാമ്പുകൾ ലഭ്യമാണ്. അഞ്ചുരൂപയുടെ മുതൽ താഴെയുള്ള സ്റ്റാമ്പുകളാണ് കിട്ടാത്തത്. നാസിക്കിലെ പ്രസിൽ സ്റ്റാമ്പുകളുടെ അച്ചടി കുറഞ്ഞതാണ് പ്രശ്നമെന്ന് പോസ്റ്റൽ വകുപ്പ് അധികൃതർ പറയുന്നു.
രണ്ട് മാസത്തോളമായി സ്റ്റാമ്പുകളുടെ ക്ഷാമം തുടങ്ങിയിട്ട്. ഒറ്റപ്പാലം ഹെഡ് പോസ്റ്റോഫീസിലും പരിസര പ്രദേശങ്ങളിലും 10 രൂപയുടെയും 20 രൂപയുടെയും സ്റ്റാമ്പുകൾ മാത്രമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം അഞ്ച് രൂപയുടെ 20,000 സ്റ്റാമ്പുകൾ വന്നെങ്കിലും പെട്ടെന്ന് തീർന്നു. സംസ്ഥാനത്തേക്ക് സ്റ്റാമ്പ് വിതരണം ചെയ്യുന്ന കൊച്ചി ഡിപ്പോയിൽ സ്റ്റോക്ക് തീർന്നതാണ് ക്ഷാമത്തിന് കാരണമായത്.
കുറഞ്ഞ നിരക്കിൽ സ്റ്റാമ്പുകൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഡിവിഷൻ ഓഫീസുകൾ അധികൃതരെ സമീപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |