SignIn
Kerala Kaumudi Online
Sunday, 06 October 2024 3.12 PM IST

വിഷു കളറാക്കാൻ പടക്ക വിപണി

Increase Font Size Decrease Font Size Print Page

fireworks

പാലക്കാട്: വിഷുവിനെ വരവേറ്റ് പടക്കവിപണി സജീവം. പത്തു മുതൽ പതിനായിരം രൂപ വരെയുള്ള പടക്കങ്ങൾ വിപണിയിലുണ്ട്. പലയിടങ്ങളിലും മാർച്ച് അവസാനം മുതൽ തന്നെ പടക്ക കച്ചവടങ്ങൾ സജീവമായിരുന്നു. ആകാശത്ത് പൊട്ടി വിടരുന്ന ഫാൻസി പടക്കങ്ങൾക്കാണ് ഇത്തവണ ആവശ്യക്കാർ ഏറെ. പേര് ചൈനയ്ക്കാണെങ്കിലും എല്ലാ ഇനങ്ങളും ശിവകാശിയിലാണ് ഉണ്ടാക്കുന്നത്.

ശബ്ദത്തോടെ പൊട്ടുന്ന ഇനങ്ങൾ പല തരത്തിലും വിലയിലും ലഭ്യമാണ്. ആകാശത്ത് വർണക്കുടകൾ വിരിച്ച് 12 മുതൽ 240 തവണ പൊട്ടുന്നവയുണ്ട്. 300 മുതൽ 3600 രൂപ വരെയാണ് വില. കമ്പിത്തിരി, മത്താപ്പ്, പൂവ്, വിഷ്ണുചക്രം, റോക്കറ്റ്, ഗുണ്ടുകൾ, ആകാശത്ത് കറങ്ങിത്തിരിഞ്ഞ് പൊട്ടുന്ന ഡ്രോൺ, ഹെലികോപ്റ്റർ തുടങ്ങിയ പല ഇനങ്ങളും ഇത്തവണ വിപണിയിലുണ്ട്.

വിഷ്ണുചക്രം 10 - 30, പൂത്തിരി 20 - 250, കമ്പിത്തിരി 20 - 150 എന്നിങ്ങനെ പല വിലയിൽ ലഭ്യമാണ്. കമ്പിത്തിരി അരമീറ്റർ നീളമുള്ളതുണ്ട്. 5 എണ്ണത്തിന്റെ പാക്കറ്റ് 150 രൂപയ്ക്ക് കിട്ടും. പൊതുവെ കഴിഞ്ഞ വർഷത്തെ വിലയാണ് ഇത്തവണയുമെന്ന് വ്യാപാരികൾ പറഞ്ഞു.

 വിപണി കീഴടക്കി ഫാൻസി പടക്കങ്ങൾ

ബാറ്റും ബോളും, കത്തിച്ചാൽ കറങ്ങി കത്തുന്ന ഡാൻസിംഗ് ബട്ടർ ഫ്ലൈ, ഫ്രീ ഫയർ, കിറ്റ് കാറ്റ്, അവതാർ, മെഗാ പീക്കോക്ക്, റൈഡർ തുടങ്ങി ഫാൻസി പടക്കങ്ങളാണ് ഇത്തവണയും താരങ്ങൾ. മിക്കതും ഹരിത പടക്കങ്ങളാണെന്നതും പ്രത്യേകതയാണ്. ഇവയ്ക്ക് പുകയുണ്ടാകില്ല, മാത്രമല്ല രാസവസ്തുക്കൾ താരതമ്യേന കുറവായതിനാൽ അന്തരീക്ഷ മലീനീകരണ തോതും കുറവായിരിക്കും. ഐ.പി.എൽ ആരാധകർക്കായാണ് ബാറ്റും ബോളും കോമ്പോ, ബാറ്റിൽ തീകൊളുത്തിയാൽ ബാറ്റും ബോളും നിന്നുകത്തും. മെഗാ പീക്കോക്ക് പൂത്തിയിരിൽ തീക്കൊളുത്തിയാൽ അഞ്ച് ഭാഗത്തേക്ക് പൂത്തിരി വിടരും.

 വില വർദ്ധിച്ചെങ്കിലും കച്ചടം പൊടിപൊടിക്കും

60 രൂപ മുതൽ 700 രൂപ വരെയുള്ള ഫ്ളവർ പോട്ടുകൾക്കും ഡിമാൻഡുണ്ട്. ശബ്ദുമുള്ളവയിൽ മാലപ്പടക്കത്തിനാണ് ആവശ്യക്കാർ ഏറെ. വെള്ളമാല എന്ന് പേരുള്ള അഞ്ചെണ്ണമുള്ള ഒരു കെട്ടിന് 250 മുതൽ 300 രൂപ വരെയാണ് വില. ഉത്സവങ്ങളിൽ മാത്രം കണ്ടിരുന്ന സ്‌കൈ ഷോട്ടുകൾക്ക് 150 മുതൽ 200 രൂപ വരെ വിലയുണ്ട്. ഇന്ധന വിലയും അവശ്യ വസ്തുക്കളുടെ വില വർദ്ധനക്കൊപ്പം പടക്കവിപണിയിലും വില വർദ്ധന ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ എല്ലാ ഐറ്റങ്ങൾക്കും 10 -30 ശതമാനത്തോളം വില വർദ്ധനയുണ്ടായിട്ടുണ്ട്. പലതരം വർണങ്ങൾ വിടർത്തുന്ന ഷോട്ടുകൾ, വിവിധ വർണങ്ങൾ വിതറുന്ന 50 ൽ പരം മോഡൽ കമ്പിത്തിരികൾ, വർണ്ണങ്ങൾക്കൊപ്പം ശബ്ദങ്ങളുമുള്ള ലാത്തിരി, പൂത്തിരികൾക്ക് 50 മുതൽ 250 രൂപ വരെയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD, VISHU, FIREWORKS MARKET
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.