പുതുപ്പരിയാരം: പുതുപ്പരിയാരം ലോക്കൽ കമ്മിറ്റിയിൽ സി.പി.ഐ പൂച്ചിറ ബ്രാഞ്ച് സമ്മേളനം സി.പി.ഐ മലമ്പുഴ മണ്ഡലം സെക്രട്ടറി ടി.വി.വിജയൻ ഉദ്ഘാടനം ചെയ്തു. വി.രഞ്ജിത്ത് അദ്ധ്യക്ഷനായി. മുതിർന്ന സി.പി.ഐ നേതാവ് എൻ.സൈനുദ്ധീൻ പതാക ഉയർത്തി. കെ.ബദറുദ്ധീൻ രക്തസാക്ഷി പ്രമേയവും, കെ.കൃഷ്ണകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി എസ്.മുഹമ്മദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ആറ് പേരെ ലോക്കൽ സമ്മേളന പ്രതിനിധിയായും എസ്.മുഹമ്മദിനെ സെക്രട്ടറിയായും വി.രഞ്ജിത്തിനെ അസി. സെക്രട്ടറിയായും തിരഞ്ഞെടുത്തു. വി.ആർ.രാജേഷ്, വി.എച്ച്.റഷീദ്, ലോക്കൽ സെക്രട്ടറി ടി.എസ്.ദാസ്, പി.അൻവർ ബാബു. ബി.സുരേഷ്, അജിത് ആൽഫ്രഡ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |