മുതലമട: കോയമ്പത്തൂരിലെ സ്വകാര്യ കണ്ണാശുപത്രിയിൽ കണ്ണ് ഓപ്പറേഷൻ നടത്തി തിരികെ വന്ന പറമ്പിക്കുളത്തുകാർ ഇടവഴിയിൽ വാഹനമില്ലാതെ വലഞ്ഞു. പറമ്പിക്കുളത്തെ ഉറവൻപാടി, സുങ്കം തുടങ്ങി വിവിധസങ്കേതങ്ങളിൽ നിന്നുള്ള 11 പേരാണ് കണ്ണ് ഓപ്പറേഷൻ കഴിഞ്ഞ് വാഹനമില്ലാതെ ഇടവഴിയിൽ പെട്ടുപോയത്. കുര്യാർകുറ്റി, സുങ്കം, ഒറവൻപാടി തുടങ്ങിയ സങ്കേതങ്ങളിൽ ഉള്ളവരെ പറമ്പിക്കുളത്ത് വച്ച് നടന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പിൽ നിന്നും കണ്ണ് ഓപ്പറേഷനും ചികിത്സയ്ക്കുമായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയത്. സാധാരണഗതിയിൽ ക്യാമ്പ് നടത്തുന്നവർ തന്നെ പറമ്പിക്കുളത്തെ ആദിവാസി വിഭാഗങ്ങളെ സ്വന്തം വാഹനത്തിൽ കൊണ്ടുപോവുകയും ചികിത്സയ്ക്കുശേഷം തിരിച്ച് കൊണ്ടു വിടുകയും ചെയ്യുന്നതാണ് പതിവ്. എന്നാൽ കഴിഞ്ഞ ദിവസം പറമ്പിക്കുളത്ത് വച്ച് നടന്ന ക്യാമ്പിൽ ഓപ്പറേഷനെത്തുന്നവർ ബസിൽ കോയമ്പത്തൂർ ഉക്കടം വരെയും തുടർന്ന് സ്വകാര്യ ആശുപത്രിയുടെ വാഹനത്തിൽ ആശുപത്രിയിൽ എത്തുകയും ഓപ്പറേഷൻ നടത്തുകയും ചെയ്തു.
ആശുപത്രി ചികിത്സയും ഭക്ഷണവും താമസവും കണ്ണ് ഓപ്പറേഷൻ ചെയ്യാൻ എത്തിയവർക്ക് സൗജന്യമായിരുന്നു. ചികിത്സിച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ ആശുപത്രി അധികൃതർ വീട്ടിലേക്ക് പോകാനുള്ള ബസ് കൂലിയും നൽകിയാണ് രോഗികളെ പറഞ്ഞ വിട്ടത്. ഉക്കടം വരെ ആശുപത്രി വാഹനത്തിൽ കൊണ്ട് എത്തിച്ചിരുന്നു. അവിടെനിന്നും ഓപ്പറേഷൻ കഴിഞ്ഞ ആദിവാസികൾ ബസിലാണ് ആനമല വരെ എത്തിയത്. തുടർന്ന് 2500 രൂപ കടം വാങ്ങിയതിൽ സ്വകാര്യ വാഹനം വിളിച്ച് പകുതി വഴിയിൽ എത്തിയിരുന്നു. അവിടെ നിന്നും കുര്യാർകുറ്റിയിലെ സങ്കേതങ്ങളിൽ എത്താനാവാതെ ബുദ്ധിമുട്ടുകയായിരുന്നു. തങ്ങളുടെ വീടുകളിൽ എത്തുവാൻ വനംവകുപ്പിനോട് വാഹനം ആവശ്യപ്പെട്ടപ്പോൾ വാഹനം വിട്ടുകൊടുക്കാൻ തയ്യാറായില്ല. തുടർന്ന് പറമ്പിക്കുളം പൊലീസിന്റെ വാഹനത്തിലാണ് ഓപ്പറേഷൻ കഴിഞ്ഞവരെ വിവിധ ഊരുകളിൽ എത്തിച്ചത്.
സാധരണഗതിയിൽ കണ്ണ് പരിശോധന ക്യാമ്പ് നടത്തിയാൽ ഓപ്പറേഷന് ശേഷം വീട്ടിൽ തിരിചെത്തിക്കുക പതിവാണ്. ഇക്കുറി ബസ് യാത്രപടിയായി 200 രൂപ ആശുപത്രി അതികൃതർ നൽകി. എങ്കിലും ഒപ്പറേഷൻ കഴിഞ്ഞ കണ്ണ് തുറന്ന വാഹനത്തിൽ സഞ്ചരിച്ചാൽ അണുബാധ ഏൽക്കുമെന്ന ആശങ്കയുണ്ടായിരുന്നു.
എസ്.ദേവു, ഒറവൻപാടി, പറമ്പിക്കുളം, കണ്ണ് ഓപ്പറേഷൻ കഴിഞ്ഞ രോഗി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |