നെല്ലിയാമ്പതി: നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ എൻ.എച്ച്.എം സ്റ്റാഫ് നേഴ്സ് വി.രുദ്രയ്ക്ക് യാത്രയയപ്പ് നൽകി. നീണ്ട 5 വർഷത്തെ നെല്ലിയാമ്പതിയിലെ സേവനത്തിനുശേഷം വടക്കഞ്ചേരി സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിനെ തുടർന്നാണ് യാത്രയയപ്പ് നൽകിയത്. പി.എച്ച്.സി ഹെൽത്ത് ഇൻസ്‌പെക്ടർ ആരോഗ്യം ജോയ്സൺ അദ്ധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ജിനേഷ്‌മോൻ ചാണ്ടി ഉദ്ഘടനം നിർവഹിച്ചു. പി.എച്ച്.സി കുടുംബാംഗങ്ങൾ ആശംസകൾ അറിയിച്ചു. തുടർന്ന് പി.എച്ച്.സി കുടുംബാംഗങ്ങൾ രുദ്രക്ക് സ്‌നേഹോപഹാരവും മോമെന്റവും നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ർ ബി.അഫ്സൽ സ്വാഗതവും, ഓഫീസ് അറ്റന്റന്റ് സജിത നന്ദിയും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |