പാലക്കാട്: സാമൂഹ മാദ്ധ്യമങ്ങളിൽ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ആഭ്യന്തരവകുപ്പിന്റെ കുത്തഴിഞ്ഞ സംവിധാനം കാരണം ആർക്കും ആരെക്കുറിച്ചും എന്തും പറയാമെന്ന അവസ്ഥയാണിപ്പോൾ. ഇതിനെയൊക്കെ ആര് ഗൗരവത്തിലെടുക്കുന്നു. ആർക്കെതിരെയും പറയാൻ പറ്റുന്ന കാര്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്. പല സ്ത്രീകളുടെയും പേരുകളും ഇതിനൊപ്പം പറയുന്നു. ആരോപണങ്ങൾ ഉന്നയിക്കുന്നവർ നിയമപരമായി നീങ്ങട്ടെ അതല്ലേ മാന്യത. തനിക്കെതിരെ മുഖമില്ലാതെ നടത്തുന്ന പ്രവർത്തനങ്ങൾ എത്ര കാലമായി തുടങ്ങിയിട്ട്. ഓരോ മാസവും ഓരോ കാര്യങ്ങൾ പറയുന്നു. വ്യാജ ഐ.ഡി കേസ്, ഫണ്ട് തട്ടിപ്പ് തുടങ്ങിയവയ്ക്ക് പിന്നാലെ ഇതും. ഇതിനെയൊക്കെ കേരളം അവജ്ഞയോടെ തള്ളുമെന്നും രാഹുൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |