പാലക്കാട്: ജില്ലാ പബ്ലിക് ലൈബ്രറിയുടെ വാർഷിക പൊതുയോഗം ജില്ലാകളക്ടർ ജി.പ്രിയങ്കയുടെ അദ്ധ്യക്ഷതയിൽ ചേർന്നു .
കേരളത്തിലെ മുഴുവൻ ഗ്രന്ഥശാലകൾക്കും മാതൃകയാവുന്നു വിധത്തിലുള്ള ചടുലവും കലാ - സാഹിത്യ രംഗങ്ങളിൽ ഊന്നിക്കൊണ്ടുമുള്ള സാംസ്‌കാരിക വായനശാലാ പ്രവർത്തനങ്ങളാണ് ജില്ലാ പബ്ലിക് ലൈബ്രറി നടത്തുന്നതെന്ന് കളക്ടർ പറഞ്ഞു. ലൈബ്രറിയെ കൂടുതൽ ഉന്നതങ്ങളിലേക്കെത്തിക്കാനുള്ള കഠിന യത്നവും ഇടപെടലുകളും സഹകരണങ്ങളും എല്ലാ അംഗങ്ങളിൽ നിന്നും ഉണ്ടാവണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.
സെക്രട്ടറി ടി.ആർ.അജയൻ വാർഷിക റിപ്പോർട്ടും ട്രഷറർ കെ.ശാന്തപ്പൻ കണക്കുകളും പ്രൊഫ. കെ.മോഹൻദാസ് ഭാവിപരിപാടികളും അവതരിപ്പിച്ചു. പി.അനിൽകുമാർ, കെ.എ.രാജൻ, പി.ശശിധരൻ, കെ.രാധാകൃഷ്ണൻ, പി.രാജഗോപാൽ, കെ.ആർ.സുധീഷ് കുമാർ, ജ്യോതിബായ് പരിയാടത്ത്, ബി.രാജേന്ദ്രൻ നായർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |