മുതലമട: ഗ്രാമപഞ്ചായത്തിലെ 24-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിലുൾപ്പെട്ട ബിരുദ ഡിപ്ലോമ പ്രൊഫഷണൽ വിദ്യാർത്ഥികൾക്കായുള്ള ലാപ്‌ടോപ് വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെയ്ക്ക് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.വിനേഷ് അദ്ധ്യക്ഷനായി. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.ബേബി സുധ, വാർഡ് മെമ്പർമാരായ വി.രതീഷ് കുമാർ, സി.നസീമ കമറുദ്ധീൻ, അസിസ്റ്റന്റ് സെക്രട്ടറി ഷെയിൻ ചാക്കോ എന്നിവർ സംസാരിച്ചു. 35 വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ് വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |