പാലക്കാട്: ജില്ലാ ശുചിത്വ മിഷൻ സംഘടിപ്പിക്കുന്ന ശുചിത്വ മത്സരത്തിൽ പങ്കെടുക്കാൻ onampookalam 2025@gmail.com എന്ന ഇമെയിലിലേക്ക് സെപ്തംബർ ഏഴ് വരെ അപേക്ഷകൾ സമർപ്പിക്കാം. മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് ക്രിയാത്മക ആശയങ്ങൾ പ്രോത്സാഹിപ്പിക്കാനായാണ് മത്സരം സംഘടിപ്പിക്കുന്നത്. മാലിന്യമുക്തം നവകേരളം' എന്നതാണ് മത്സരത്തിന്റെ പ്രധാന വിഷയം. മാലിന്യ സംസ്‌കരണം, തരംതിരിക്കൽ, പുനരുപയോഗം, ഹരിതകർമസേനയുടെ പ്രവർത്തനം തുടങ്ങിയ ആശയങ്ങൾ പൂക്കളത്തിലൂടെ അവതരിപ്പിക്കണം. വിജയികൾക്ക് ജില്ലാ തലത്തിൽ 10000 രൂപയും, സംസ്ഥാനതലത്തിൽ 25000 രൂപയും ലഭിക്കും. കൂടുതൽ വിവരങ്ങൾ ശുചിത്വമിഷൻ ജില്ലാ ഓഫിസിൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |