പട്ടാമ്പി: കൊപ്പം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ത്രിദിന സ്റ്റുഡന്റ് പൊലീസ് കേഡറ്റ്(എസ്.പി.സി) ക്യാമ്പ് നടന്നു. ഹെഡ്മാസ്റ്റർ പി.മുഹമ്മദ് ഇക്ബാലിന്റെ അദ്ധ്യക്ഷതയിൽ പി.ടി.എ പ്രസിഡന്റ് ടി.കൃഷ്ണകുമാർ ക്യാമ്പ് ഫ്ളാഗ് ഉയർത്തി. കൊപ്പം എസ്.ഐ കെ.നന്ദകുമാർ ഉദ്ഘാടനം ചെയ്തു. കെ.ബ്യൂല, സി.വി.ദിനേഷ്, എൻ.പി.അൻസിൽ ഹംസ, കെ.ഹരിദേവൻ, പ്രമോദ് പട്ടാമ്പി, പി.വിശ്വനാഥൻ, കെ.പി.ഷൗക്കത്തലി, പി.അൻവർ എന്നിവർ ക്ലാസെടുത്തു. സമാപനയോഗം പി.അബ്ദുൾ നാസറിന്റെ അദ്ധ്യക്ഷതയിൽ പി.ടി.എ വൈസ് പ്രസിഡന്റ് ടി.കെ.അബ്ദുൽ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. എൻ.പി.ഷാഹുൽ ഹമീദ്, പി.ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |