പാലക്കാട്: സ്വച്ചതാഹി സേവ കാമ്പയിൻ 2025 ന്റെ ഭാഗമായി അകത്തേത്തറ പഞ്ചായത്തിൽ വേസ്റ്റ് ട്ടു ആർട്ട് മത്സരം സംഘടിപ്പിച്ചു. 'കുപ്പയിൽ നിന്നും കരവിരുത്' എന്ന ആശയം മുൻനിർത്തിക്കൊണ്ട് പഞ്ചായത്ത് പരിധിയിലെ സ്‌കൂളുകളെ ഉൾക്കൊള്ളിച്ചാണ് മത്സരം നടത്തിയത്. മാലിന്യത്തിൽ നിന്നും വ്യത്യസ്ഥമാർന്ന കരകൗശല വസ്തുക്കൾ നിർമ്മിച്ച എ.ജെ.ബി.എസ് ആണ്ടിമടം സ്‌കൂളിലെ കുട്ടികൾ എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. യുപി, ഹൈസ്‌കൂൾ വിഭാഗത്തിൽ ജി.യു.പി.എസ് അകത്തേത്തറ സ്‌കൂളിലെ കുട്ടികൾ ഒന്നാം സ്ഥാനവും എൻ.എസ്.എസ് സ്‌കൂളിലെ കുട്ടികൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വൈസ് പ്രസിഡന്റ് എൻ.മോഹനൻ അദ്ധ്യക്ഷനായ അസിസ്റ്റന്റ്റ് സെക്രട്ടറി പി കെ മധു വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു മുരളി, സെക്രട്ടറി പി വി പ്രീത, ഹ ക്ലീൻ കേരള കമ്പനി സെക്ടർ കോ ഓർർഡിനേറ്റർ സഹദേവൻ, കുടുംബശ്രീ ചെയർപേഴ്സൺ നിർമല എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |