ചിറ്റൂർ: ആയൂർവേദ ദിനാചരണത്തിന്റെ ഭാഗമായി കൊഴിഞ്ഞമ്പാറ ഗവ.ആയൂർവേദ ഡിസ്‌പെൻസറിയും വനിതാ ശിശുക്ഷേമ വകുപ്പും സംയുക്തമായി കൗമാര വിളർച്ചാ പ്രതിരോധ അവബോധ ക്ലാസ് നടത്തി. കൊഴിഞ്ഞമ്പാറ പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കായി നടന്ന പരിപാടിയിൽ വിളർച്ചാ നിർണയവും ബി.എം.ഐ സ്‌ക്രീനിങ്ങും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം.സതീഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ നാസർ അദ്ധ്യക്ഷനായി.
'വിളർച്ചാ പ്രതിരോധം ആയുർവേദത്തിലൂടെ' എന്ന വിഷയത്തിൽ മെഡിക്കൽ ഓഫീസർ ഡോ.ഹരിപ്രിയ ക്ലാസെടുത്തു. അംഗൺവാടി അദ്ധ്യാപകരായ റെയ് ഹാനത്ത്, ഷൈനി, സ്‌കൂൾ ഹെൽത്ത് നഴ്സ് ഇർഫാന എന്നിവർ സ്‌ക്രീനിങ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രീത, ലിമി ലാൽ, രമ്യ, ധന്യ, ഡോ.ആതിര എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |