നെല്ലിയാമ്പതി: നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ ഓഫ് സീസണിൽ പോളി ഹൗസുകളിൽ കൃഷിചെയ്ത ശീതകാല പച്ചക്കറികളായ ബ്രോക്കോളി, കാബേജ് എന്നിവയുടെയും സിയാറാ ഇനം പച്ച മുളകിന്റെയും വിളവെടുപ്പ് പാലക്കാട് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ നീതു ഉദ്ഘാടനം ചെയ്തു. ജില്ലാ കൃഷി ഡെപ്യൂട്ടി ഡയരക്ടർ ആർ.ആശ അദ്ധ്യക്ഷത വഹിച്ചു. ഫാം സൂപ്രണ്ട് പി.സാജിദലി, മാനേജർ ദേവി കീർത്തന തുടങ്ങിയവർ സംബന്ധിച്ചു. പത്തു സെന്റ് വീതമുള്ള മൂന്നു പോളി ഹൗസുകളിൽ ആണ് കൃഷി ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |