കോങ്ങാട്: പഞ്ചായത്തിന്റെയും കോങ്ങാട് കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ സൗജന്യമായി പച്ചക്കറി തൈകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.അജിത്ത് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തിലെ 7000 വീടുകളിലേക്ക് എട്ടായിരത്തോളം പച്ചക്കറി തൈകൾ വിതരണം ചെയ്തു. എല്ലാ വീട്ടിലും പോഷകത്തോട്ടം എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കോങ്ങാട് തൊഴിൽ സേന, നന്മ ഇക്കോഷോപ്പ്, കോങ്ങാട് സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രം എന്നിവയുടെ സഹകരണത്തോടെയാണ് വിത്ത് വിതരണം നടത്തിയത്. കൃഷിഭവനിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ വാസുദേവൻ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |