പാലക്കാട്: ജില്ലയിലെ ക്രമസമാധാനം നിലനിറുത്തുന്നതിനും മതസൗഹാർദ്ദം ഉറപ്പാക്കുന്നതിനും സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യുന്നതിനായി മത ർസൗഹാർദ്ദ യോഗം ചേർന്നു. ജില്ലാ കളക്ടർ എം.എസ്.മാധവിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്വീകരിക്കേണ്ട നടപടികൾ യോഗത്തിൽ ചർച്ച ചെയ്തു. ജില്ലയിലെ നിലവിലെ മതസൗഹാർദ്ദ അന്തരീക്ഷവും യോഗത്തിൽ അവലോകനം ചെയ്തു. ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന യോഗത്തിൽ സബ് കളക്ടർ അൻജീത് സിങ്, ജില്ലാ പൊലീസ് മേധാവി അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |