
കടമ്പഴിപ്പുറം: പെൻഷൻ പരിഷ്‌കരണം അടിയന്തരമായി നടപ്പിലാക്കണമെന്നും ഡി.ആർ.കുടിശ്ശിക അനുവദിക്കണമെന്നും കെ.എസ്.എസ്.പി.എ ഒറ്റപ്പാലം നിയോജക മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് സി.ബാലൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി.മോഹൻകുമാർ അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി പി.ഹരിഗോവിന്ദൻ, എം.പോൾ, ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണൻ, കെ.കെ.ശൈലജ, വി.ഡി.മണികണ്ഠൻ, സുരേഷ് തെങ്ങിൻ തോട്ടം, പി.ഗിരീശൻ, ഓമന ഉണ്ണി, എ.ജ്ഞാനാംബിക, എസ്.മായ, പി.ജി.ദേവരാജൻ, എൻ.എം.ഉമേഷ്, കെ.ശിവദാസൻ, പി.കെ.അബ്ദു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.പി.മോഹൻകുമാർ (പ്രസിഡന്റ്), വി.ഡി.മണികണ്ഠൻ (സെക്രട്ടറി), രാമചന്ദ്രൻ കെ.വി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. സമ്മേളനത്തിന് മുന്നോടിയായി പെൻഷൻകാരുടെ പ്രകടനവുമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |