പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിന് പാലക്കാട് ജില്ല സജ്ജമാകുന്നു. വോട്ടെടുപ്പിനായി വിവിധ ബ്ലോക്ക് പഞ്ചായത്ത്, നഗരസഭകളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങൾ തിങ്കളാഴ്‌ച മുതൽ കൈമാറും. തിങ്കളും ചൊവ്വയും ആർ.ഡി.ഒ ഓഫീസിലും ബുധനാഴ്‌ച താലൂക്ക് ഓഫീസിലുമാണ് വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം നടക്കുക. ഈ മാസം 11നാണ് ജില്ലയിൽ വോട്ടെടുപ്പ്. തദ്ദേശ തിരഞ്ഞെടുപ്പിന് ജില്ലയിൽ 20 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾക്ക് 13 കേന്ദ്രങ്ങളും മുനിസിപ്പാലിറ്റികൾക്ക് ഏഴ് കേന്ദ്രങ്ങളുമാണ് തുറക്കുക. ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് തലത്തിൽ: 1. കൂറ്റനാട് വട്ടേനാട് ഗവ. വൊക്കേഷണൽ എച്ച്.എസ്.എസ്. 2. പട്ടാമ്പി ശ്രീനീലകണ്ഠ സംസ്‌കൃത കോളേജ്. 3) ഒറ്റപ്പാലം എൻ.എസ്.എസ് കെ.പി.ടി വൊക്കേഷണൽ ഹൈസ്‌കൂൾ ആൻഡ് എൻ.എസ്.എസ് ബി.എഡ് ട്രെയിനിംഗ് കോളേജ്. 4. ശ്രീകൃഷ്ണപുരം എച്ച്.എസ്.എസ്. 5. മണ്ണാർക്കാട് നെല്ലിപ്പുഴ ദാറുന്നജാത്ത് എച്ച്.എസ്.എസ്. 6. അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജ്. 7. പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠം സെൻട്രൽ സ്‌കൂൾ, 8. കുഴൽമന്ദം പെരിയപാലം സി.എ എച്ച്.എസ്.എസ്. 9. ചിറ്റൂർ കൊഴിഞ്ഞാമ്പാറ നാട്ടുകൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, 10) കൊല്ലങ്കോട് ബി.എസ്.എസ്.എസ് എച്ച്.എസ്.എസ്. 11. നെന്മാറ എൻ.എസ്.എസ് കോളേജ്, 12. പാലക്കാട് ഗവ. വിക്ടോറിയ കോളേജ്, 13.ആലത്തൂർ എ.എസ്.എം.എം എച്ച്.എസ്.എസ്. മുനിസിപ്പാലിറ്റി തലത്തിൽ: 1. ഷൊർണൂർ സെന്റ് തെരാസസ് കോൺവെന്റ് എച്ച്.എസ്.എസ്. 2. ഒറ്റപ്പാലം എൽ.എസ്.എൻ ഗേൾസ് എച്ച്.എസ്.എസ്. 3. പാലക്കാട് മുനിസിപ്പൽ ഹാൾ. 4. ചിറ്റൂർ അമ്പാട്ടുപാളയം തത്തമംഗലം മുനിസിപ്പൽ ഓഫീസ്. 5. പട്ടാമ്പി ഗവ. ഹൈസ്‌കൂൾ. 6. ചെർപ്പുളശേരി ഗവ. എച്ച്.എസ്.എസ്. 7. മണ്ണാർക്കാട് കുമരംപുത്തൂർ കല്ലടി എച്ച്.എസ്.എസ്. പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള സാധനസാമഗ്രികൾ വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതും ഇവിടെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |