ആലത്തൂർ: യു.പി വിഭാഗം മലയാളം, തമിഴ് പ്രസംഗ മത്സരങ്ങൾ വിഷയത്തിന്റെ കാലിക പ്രസക്തിയാൽ ശ്രദ്ധേയമായി. 12 മത്സരാർത്ഥികൾ ഉണ്ടായിരുന്ന മലയാളം പ്രസംഗ മത്സരത്തിന്റ വിഷയം 'പെരുകുന്ന മാലിന്യം, തളരുന്ന ഭൂമി' എന്നതായിരുന്നു. വിഷയം നൽകിയതോടെ കുട്ടികൾ എല്ലാവരും ആലോചനയിലായിരുന്നു. വേദിയിലെത്തി മാലിന്യത്തെ കുറിച്ച് പറയാനുള്ള കാര്യങ്ങൾ ഓർത്തെടുക്കുന്ന തിരിക്കിലായിരുന്നു. ഊഴങ്ങൾക്ക് അനുസരിച്ച് ഓരോരർത്തരും വേദിയിലെത്തി. ചിലർ കത്തിക്കയറി... ഡൽഹിയും ബ്രഹ്മപുരവും മാലിന്യമുക്ത നവകേരളവും, ഹരിതകർമ്മസേനയും ഉൾപ്പെടെ മലിന്യവുമായി ബന്ധപ്പെട്ട് സകലതിനെയും ബന്ധിപ്പിക്കാൻ ശ്രമിച്ചു. മിക്കവരും അതിൽ വിജയം കാണുകയും ചെയ്തു. തമിഴ് പ്രസംഗ മത്സരത്തിന്റെ വിഷയം സ്ത്രീപക്ഷമായിരുന്നു. 'പെൺകളിൻ മുന്നേട്രമേ, നാട്ടിൻ മുന്നേട്രം' എന്നതായിരുന്നു വിദ്യാർത്ഥികൾക്ക് നൽകിയത്. മത്സരാർത്ഥികൾ ഭാരതിയാറിനെയും തന്തൈ പെരിയാറിനെയും ഉദ്ദരിച്ച് തങ്ങളുടെ പ്രസംഗം ആരംഭിച്ചു. ഇന്ദിര ഗാന്ധിയും ദ്രൗപതി മുർമ്മുവും കൽപ്പന ചൗളയും ലക്ഷ്മികുട്ടി അമ്മയും പി.ടി ഉഷയും ഉൾപ്പെടെ വനിതകളുടെ സംഭാവനകളെ ഓരോർത്തരും ഓർത്തെടുത്ത് അവതരിപ്പിച്ചു. നാടിന്റെ മുന്നേറ്റത്തിന് സ്ത്രീകളുടെ മുന്നേറ്റം നിർണായകമാണെന്ന് ഓരോർത്തരും പറഞ്ഞുവെക്കുമ്പോൾ വേദിയും സദസും ഒരുപോലെ അതിനോട് ഐക്യപ്പെടുന്ന കാഴ്ച അതി മനോഹരമായിരുന്നു. സാധാരണ കലോത്സവ വേദികളിൽ പ്രസംഗ മത്സരങ്ങൾ കാണാനും ആസ്വദിക്കാനും ആളുകൾ കുറവായിരിക്കുമെങ്കിലും ആലത്തൂർ അത് തിരുത്തിയെഴുതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |