ആലത്തൂർ: യു.പി വിഭാഗം ഒപ്പന മത്സരം... തിങ്ങി നിറഞ്ഞ കാണികൾക്ക് മുമ്പിലെത്തിയത് പത്ത് ടീമുകൾ. ഓരോന്നും ഒന്നിനൊന്ന് മികച്ചത്. മത്സരിച്ച എല്ലാ ടീമുകൾക്കും ലഭിച്ചത് എ ഗ്രേഡ്. ഇതിൽ നിന്ന് തന്നെ വ്യക്തമാണ് മത്സരത്തിന്റെ നിലവാരം. മോഡൽ സെൻട്രൽ സ്കൂൾ ആലത്തൂരാണ് ഒന്നാം സ്ഥാനം നേടിയത്. രണ്ടുമാസത്തോളം നീണ്ടുനിന്ന പരിശീലനത്തിനൊടുവിലാണ് സെൻട്രൽ സ്കൂളിലെ കുരുന്നുകൾ വേദിയിലെത്തി മൈലാഞ്ചി കല്യാണത്തിന്റെ താളത്തിനൊപ്പം കൈകൊട്ടി നിറഞ്ഞാടിയത്. ഒപ്പന പരിശീലകൻ റാഫിയായരുന്നു കുട്ടികളെ പരിശീലിപ്പിച്ചത്. ഇതാദ്യമാണ് സെൻട്രൽ സ്കൂൾ ഒപ്പനയിൽ ഒന്നാമതെത്തുന്നത്.
ഓപ്പന അല്പം കോസ്റ്റിയാണ്
ജനപ്രിയ ഇനമാണ് ഒപ്പന. അതുപോലെ തന്നെ അല്പം ചെലവേറിയതുമാണ്. യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗം ഒപ്പന മത്സരത്തിൽ ടീമുകൾ വേദിയിലെത്തിയപ്പോൾ കാണികൾ പരസ്പരം പറഞ്ഞു, എന്തു ഭംഗിയാണ് കുഞ്ഞു മണവാട്ടികളെന്ന്. നാണം കുണുങ്ങിയായ മണവാട്ടിയാണ് കൂട്ടത്തിലെ കോസ്റ്റ്ലി. ഒരാൾക്ക് ചുരുങ്ങിയത് 2500 മുതൽ 4000 രൂപ വരെ ചെലവുണ്ടെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ഒരു ടീം വേദിയിലെത്താൻ 75000 രൂപ വരെ ചെലവുണ്ടെന്ന് രക്ഷിതാക്കളും അദ്ധ്യാപകരും പറയുന്നു.
ഒഴുകിയെത്തി കാണികൾ
കലോത്സവ വേദികളിലെ ഗ്രാമർ ഇനങ്ങളിൽ പ്രധാനമാണ് ഒപ്പന. മലബാറിന്റെ സ്വന്തം കലാരൂപം കാണാനും ആസ്വദിക്കാനും എന്നും കലോത്സവ വേദികളിൽ വലിയ തരിക്കാണ്. ഇത്തവണ ബി.എസ്.എസ് ഗുരുകുലം സ്കൂളിലെ പ്രധാന വേദിയിൽ രാവിലെ ഒപ്പന മത്സരങ്ങൾ ആരംഭിച്ചപ്പോൾ തന്നെ രസംകൊല്ലിയായി മഴ എത്തിയിരുന്നു. ഒപ്പനയുടെ താളത്തിനൊപ്പം വേദിക്ക് പുറന്ന് ചാറ്റൽ മഴ പെയ്തെങ്കിലും അതിനെയൊന്നും വക വയ്ക്കാതെ സദസിലേക്ക് കാണികൾ പെയ്തിറങ്ങുകയായിരുന്നു. നിറഞ്ഞു കവിഞ്ഞ സദസ് മത്സരാർത്ഥികളൾക്കും ഊർജം പകർന്നു.
വേദി ബി.എസ്.എസ് ഗുരുകുലം,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |