ആലത്തൂർ: ജില്ലാ സ്‌കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങുന്നതിനിടെ കിരീടത്തിനായി ആതിഥേരായ ആലത്തൂർ ഉപജില്ലയും പാലക്കാട് ഉപജില്ലയും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ. ആദ്യദിവസങ്ങളിൽ വ്യക്തമായ ആധിപത്യം നിലനിറുത്തിയ ആലത്തൂരിനെ അവസാനലാപ്പിൽ പാലക്കാട് പോയിന്റ് നില മെച്ചപ്പെടുത്തിയതോടെയാണ പോരാട്ടം ശക്തമായത്. 825 പോയിന്റ് നേടി ആലത്തൂർ മുന്നിൽ നിൽക്കുമ്പോൾ 821 പോയിന്റ് നേടി രണ്ടാം സ്ഥാനത്ത് പാലക്കാടുണ്ട്. 757 പോയിന്റ് നേടി ഒറ്റപ്പാലം ഉപജില്ല മൂന്നാം സ്ഥാനത്താണ്. മറ്റു ഉപജില്ലകളുടെ പോയിന്റ് നില മണ്ണാർക്കാട് 756, തൃത്താല 750, ചെർപ്പുളശ്ശേരി 735, പട്ടാമ്പി 719, കൊല്ലങ്കോട് 685, ചിറ്റൂർ 619, ഷൊർണ്ണൂർ 597, പറളി 575, കുഴൽമന്ദം 437. സ്‌കൂൾ തലത്തിൽ 435 പോയിന്റ് നേടി ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ഒന്നാം സ്ഥാനത്താണ്. 256 പോയിന്റ് നേടി ശ്രീകൃഷ്ണപുരം എച്ച്.എസ്.എസ് രണ്ടും തൃക്കീടിരി ടി.എം.എച്ച്.എസ് 173 പോയിന്റ് നേടി മൂന്നും 167 പോയിന്റ് നേടി പാലക്കാട് ഭാരത് മാതാ എച്ച്.എസ്.എസ് നാലും 185 പോയിന്റ് നേടി കൊടുവായൂർ ജി.എച്ച്.എസ്.എസ് അഞ്ചും സ്ഥാനത്ത് നിലുറപ്പിച്ചിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |