
ധോണി : പാലക്കാടിന്റെ തനത് രുചിവൈവിധ്യമായ രാമശ്ശേരി ഇഡലിയുണ്ടാക്കുന്ന കുടുംബങ്ങൾക്ക് പിന്തുണ നൽകി നല്ല സംരംഭകരാക്കി ഉയർത്താനും വിപണിസാധ്യത വർധിപ്പിക്കാനുമായി സംരംഭക പരിശീലന പരിപാടി സംഘടിപ്പിച്ചു. ധോണി ലീഡ് കോളേജ് ഓഫ് മാനേജ്‌മെന്റിന്റെ നേതൃത്വത്തിൽ രാമശ്ശേരി ഗാന്ധി ആശ്രമത്തിന്റെ സഹകരണത്തോടെയായിരുന്നു പരിശീലനം.
രാമശ്ശേരിയിൽ ഇഡലിയുണ്ടാക്കുന്ന ഒൻപത് കുടുംബങ്ങളിലെ അംഗങ്ങളെ ഉൾപ്പെടുത്തി നടത്തിയ പരിശീലനത്തിന് ലീഡ് കോളേജ് ഡയറക്ടർ ഡോ. തോമസ് ജോർജ്, ഗാന്ധി ആശ്രമം ട്രസ്റ്റി പുതുശ്ശേരി ശ്രീനിവാസൻ, ലീഡ് കോളേജ് ഗവേഷണവിഭാഗം മേധാവി ഷാജു മീറ്റ്ന തുടങ്ങിയവർ നേതൃത്വംനൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |