കഞ്ചിക്കോട്: ഉപയോഗശൂന്യമായ കുപ്പികളും പ്ലാസ്റ്റിക് ഡബ്ബകളും നിക്ഷേപിക്കുന്നതിന് വേണ്ടി സ്ഥാപിച്ച ബോട്ടിൽ ബൂത്തുകൾ ദുരുപയോഗം ചെയ്യുന്നു. കഞ്ചിക്കോട് ആശുപത്രിക്ക് മുന്നിൽ പുതുശ്ശേരി പഞ്ചായത്ത് സ്ഥാപിച്ച ബോട്ടിൽ ബൂത്തിൽ നിറഞ്ഞത് ഭക്ഷണ അവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളുമാണ്. ഇന്നലെ ബോട്ടിൽ ബൂത്ത് തുറന്ന് ഇതെല്ലാം നീക്കം ചെയ്തു. ഉപയോഗിച്ച പ്ലാസ്റ്റിക് കുപ്പികൾ റോഡരികിൽ വലിച്ചെറിയാതെ നിക്ഷേപിക്കുന്നതിന് വേണ്ടിയാണ് ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചത്. ഉദ്ദേശ്യ ലക്ഷ്യം തന്നെ തകിടം മറിക്കുന്ന വിധത്തിൽ ബോട്ടിൽ ബൂത്തിനെ മാലിന്യ നിക്ഷേപകേന്ദ്രമാക്കി മാറ്റുകയാണ് ചെയ്തിരിക്കുന്നത്. പൊലീസ് സഹായത്തോടെ സി.സി.ടി.വി പരിശോധിച്ചതിൽ മാലിന്യം നിക്ഷേപിച്ചവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. ബോട്ടിൽ ബൂത്തിൽ മറ്റ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ബോട്ടിൽ ബൂത്തിൽ മാലിന്യം നിക്ഷേപിച്ചവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് മുൻ ഗ്രാമ പഞ്ചായത്ത് മെമ്പറും സി.പി.എം ലോക്കൽ കമ്മറ്റിയംഗവുമായ സുഭാഷ് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |