പാലക്കാട്: ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് വകുപ്പിന് കീഴിൽ പാലക്കാട് ജില്ലയിലെ ഇ.എസ്.ഐ ആശുപത്രികളിലേക്കും ഡിസ്‌പെൻസറികളിലേക്കും അസിസ്റ്റന്റ് ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർമാരെ(അലോപ്പതി) ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷൻ എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. ഉദ്യോഗാർത്ഥികൾ ജനുവരി 28ന് രാവിലെ 11ന് കോഴിക്കോട് മാങ്കാവിലുള്ള ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ (സായ് ബിൽഡിങ്, എരഞ്ഞിക്കൽ ഭഗവതി ക്ഷേത്രം റോഡ്) അസ്സൽ രേഖകളും പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 04952322339
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |