പാലക്കാട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജനുവരി 23 ന് രാവിലെ 10ന് ജോബ് ഡ്രൈവ് സംഘടിപ്പിക്കും. മൂന്ന് പ്രമുഖ സ്വകാര്യ കമ്പനികൾക്കായി ടെക്നീഷ്യൻ, ടെലികോളർ, ഗ്രോത് മാനേജർ, ഏജൻസി ലീഡർ, ഫിനാൻഷ്യൽ അഡൈ്വസർ, ബിസിനസ് ഡെവലപ്‌മെന്റ് എക്സിക്യൂട്ടീവ് ഒഴിവുകളാണുള്ളത്. എംപ്ലോയബിലിറ്റി സെന്ററിൽ വെച്ചാണ് തൊഴിൽമേള നടക്കുന്നത്. എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ എന്നിവയാണ് യോഗ്യത. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് മേളയിൽ പ്രവേശനം. ഫോൺ: 04912505435, 2505204
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |