പാലക്കാട്: പുതുപ്പരിയാരം സി.ബി.കെ.എം.ജി.എച്ച്.എസ് സ്‌കൂൾ കെട്ടിടം ഉദ്ഘാടവും ക്ലാസ് മുറി കെട്ടിടത്തിന്റെ ശിലാസ്ഥാപനവും പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു. കിഫ്ബി ഫണ്ടിൽ 1.3 കോടി രൂപ ചിലവഴിച്ചാണ് എട്ട് ക്ലാസ് മുറികളുള്ള കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നും രണ്ടുകോടി രൂപ ഉപയോഗിച്ചാണ് എട്ട് ക്ലാസ് മുറികളടങ്ങുന്ന കെട്ടിടം നിർമ്മിക്കുന്നത്. എ.പ്രഭാകരൻ എം.എൽ.എ അദ്ധ്യക്ഷനായി. എ.ഇ.സജ്ന സാങ്കേതിക റിപ്പോർട്ട് അവതരിപ്പിച്ചു. പുതുപ്പരിയാരം പഞ്ചായത്ത് പ്രസിഡന്റ് വി.വി.വിജയൻ, സ്‌കൂൾ പ്രിൻസിപ്പൽ ആർ.എസ്.ഷീബ പ്രധാനാദ്ധ്യാപിക എ.കെ.മിനി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |