ഷൊർണൂർ: ഹിറ്റാച്ചി ലോറിയിൽ കയറ്റുന്നതിനിടെ മറിഞ്ഞ് വീണ് ഡ്രൈവറുടെ വലതുകാൽപാദം അറ്റു. ചെറുതുരുത്തിയിൽ താമസിക്കുന്ന വെസ്റ്റ് ബംഗാൾ സ്വദേശി നസ്രുൾ ഹക്കീമിന്(23) ആണ് പരിക്കേറ്റത്. ഹിറ്റച്ചിക്കടിയിൽപ്പെട്ട് ഡ്രൈവറുടെ രണ്ട് കാലിനും പരിക്കേറ്റിട്ടുണ്ട്. ആരിയങ്കാവ് ക്ഷേത്രത്തിന് മുൻവശത്ത് ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു അപകടം. ക്ഷേത്രത്തിന്റെ മുൻവശത്തെ പറമ്പ് വൃത്തിയാക്കാനെത്തിയതായിരുന്നു. പണി കഴിഞ്ഞശേഷം കയറ്റി കൊണ്ടുപോകാൻ ടിപ്പർ ലോറിയിൽ കയറ്റുന്നതിനിടെയാണ് ഹിറ്റാച്ചി മറിഞ്ഞ് വീണത്. സമീപത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ കൂടുതൽ അപകടം ഒഴിവായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |