സെലക്ഷൻ ട്രയൽസ്

Sunday 03 May 2026 1:14 AM IST
football

പാലക്കാട്: കേരള ഫുട്‌ബാൾ അസോസിയേഷൻ നടത്തുന്ന അക്കാഡമി യൂത്ത് ഫുട്‌ബാൾ ലീഗ് ഉൾപ്പെടെ സംസ്ഥാനതലത്തിലുള്ള വിവിധ ടൂർണമെന്റുകളിൽ പങ്കെടുക്കുന്നതിനായി പാലക്കാട് ടാലന്റ്സ് ഫുട്‌ബാൾ അക്കാഡമി ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസ് സംഘടിപ്പിക്കുന്നു. മേയ് ഏഴിന് വൈകീട്ട് നാലിന് വിക്ടോറിയ കോളജിന് സമീപമുള്ള മറക്കാന ടർഫ് ഗ്രൗണ്ടിൽ ട്രയൽസ് നടക്കും. അണ്ടർ 12, 15, 17 വിഭാഗങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവർ കിറ്റ് സഹിതം ഗ്രൗണ്ടിൽ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 94462 39810, 94462 64063.