യൂണിറ്റ് തുടങ്ങി
Tuesday 02 June 2026 1:45 AM IST
വാളയാർ: ആനപ്പയ്യൻ ചള്ളയിലെ കുടുംബിനികൾ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ സഹായത്തോടെ തുടങ്ങിയ പേപ്പർ പ്ലേറ്റ് നിർമ്മാണ യൂണിറ്റ് പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.സി.ഉദയകുമാർ മുഖ്യാതിഥിയായി. മഹേശ്വരി, സുന്ദരി എന്നിവർ സംസാരിച്ചു. സ്ത്രീ ശാക്തീകരണം, പ്ലാസ്റ്റിക് നിർമ്മാർജ്ജനം എന്നീ ലക്ഷ്യങ്ങളോടെയാണ് 12ാം വാർഡിൽ സംരംഭം യാഥാർത്ഥ്യമാക്കിയത്. മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 75 ശതമാനം സർക്കാർ സബ്സിഡി അനുവദിച്ചിട്ടുണ്ട്.