SignIn
Kerala Kaumudi Online
Thursday, 19 September 2024 4.59 AM IST

ഉജ്ജ്വല ബാല്യം പുരസ്‌കാരം സിദ്ധാർഥ് കൃഷ്ണയ്ക്ക്

Increase Font Size Decrease Font Size Print Page
award
സിദ്ധാർഥ് കൃഷ്ണ

പാലക്കാട്: സംസ്ഥാന സർക്കാരിന്റെ വനിതാശിശു വികസന വകുപ്പ് കുട്ടികൾക്ക് ഏർപ്പെടുത്തിയ ഉജ്ജ്വല ബാല്യം പുരസ്‌കാരം ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി സിദ്ധാർഥ് കൃഷ്ണക്ക് ലഭിച്ചു. പരുതൂർ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ ജയരാജിന്റെയും തൃശൂർ ഗവ. മോഡൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക രേഖയുടെയും മകനാണ്. കഥകളി, ഓട്ടൻതുള്ളൽ, തബല, പ്രസംഗം തുടങ്ങിയ മേഖലകളിൽ സംസ്ഥാനതല പ്രകടനങ്ങൾക്കുള്ള അംഗീകാരമായാണ് പുരസ്‌കാരം ലഭിച്ചത്.

കല, സാഹിത്യം, പരിസ്ഥിതി സംരക്ഷണം, സാമൂഹികം, ശാസ്ത്രം തുടങ്ങി വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ആറിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി വനിതാശിശു വികസന വകുപ്പ് ഏർപ്പെടുത്തിയ അവാർഡാണിത്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ദേശീയ ശാസ്ത്രപ്രതിഭാ പുരസ്‌കാര ജേതാവ് കൂടിയാണ് സിദ്ധാർഥ് കൃഷ്ണ. ശിശുദിനത്തോട് അനുബന്ധിച്ച് പുരസ്‌കാര വിതരണം നടത്തും. ഇത്തവണ പാലക്കാട് ജില്ലയിൽ നാല് കുട്ടികൾ പുരസ്‌കാരത്തിന് അർഹരായി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.