സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ തറക്കല്ലിടും
മണ്ണാർക്കാട്: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക ഉന്നമനവും മുന്നേറ്റവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘടനയായ ഗൈഡൻസ് ആൻഡ് അസിസ്റ്റൻസ് ടീം ഫോർ എംപവറിംഗ് സൊസൈറ്റി (ഗേറ്റ്സ്) കോട്ടോപ്പാടത്ത് നിർമ്മിക്കുന്ന ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ 11ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കും. എൻ. ഷംസുദ്ദീൻ എം.എൽ.എ മുഖ്യാതിഥിയാകും. ഗേറ്റ്സ് പ്രസിഡന്റ് ഹമീദ് കൊമ്പത്ത് അദ്ധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ എ.അബൂബക്കർ മുഖ്യ പ്രഭാഷണം നടത്തും.
സൊസൈറ്റി ഭാരവാഹിയും കോട്ടോപ്പാടം ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപകനുമായ എം.പി.സാദിഖിന്റെ കുടുംബം സംഭാവനയായി നൽകിയ 3 സെന്റ് ഭൂമിയിലാണ് ആധുനിക സൗകര്യങ്ങളോടെ സൊസൈറ്റിയുടെ ഓഫീസും അനുബന്ധമായി മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായുള്ള റഫറൻസ് ലൈബ്രറി, വായനാ മുറി, എഡ്യൂക്കേഷണൽ ഹെൽപ് ഡെസ്ക്, സെമിനാർ ഹാൾ, തൊഴിൽ പരിശീലന കേന്ദ്രം, രോഗികൾക്കായി മെഡിക്കൽ എക്യുപ്മെന്റ്സ് ആൻഡ് പാലിയേറ്റീവ് കെയർ എന്നിവയും പണികഴിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |