പാലക്കാട്: ഓക്സ്വേർഡ് സ്കൂൾ എജ്യുക്കേഷൻ പബ്ലിക്കേഷന്റെ ആഭിമുഖ്യത്തിൽ എലപ്പുള്ളി ശ്രീനാരായണ പബ്ലിക് സ്കൂൾ അദ്ധ്യാപകർക്ക് ബോധവത്കരണ ക്ലാസ് നൽകി. പ്രസിഡന്റ് സി.ബാലൻ ഉദ്ഘാടനം ചെയ്തു. കൊവിഡാനന്തരം രക്ഷിതാക്കളും വിദ്യാർത്ഥികളും നേരിടുന്ന വെല്ലുവിളികളെ എങ്ങനെ അതിജീവിക്കാം എന്നതിനെ കുറിച്ച് ഡോ. സിജോ തോട്ടപ്പിള്ളി ബോധവത്കരണ ക്ലാസ് നൽകി.
സാങ്കേതികവിദ്യയുടെ നീരാളി പിടിത്തത്തിൽ അകപ്പെട്ട വിദ്യാർത്ഥികളെ അതിൽനിന്നും മോചിപ്പിച്ച് പഠനാന്തരീക്ഷത്തിലേക്ക് മടക്കി കൊണ്ടുവരേണ്ട ഭാരിച്ച ഉത്തരവാദിത്വം അദ്ധ്യാപകർക്കുണ്ട്. അതോടൊപ്പം കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അതിനു പരിഹാരം കണ്ടെത്താനും അദ്ധ്യാപകർക്ക് കഴിയണം. കുട്ടികളുടെ കഴിവുകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും അംഗീകരിക്കാനും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും കഴിയണം. അതിജീവനത്തിന്റെ പുതിയപാഠങ്ങൾ സ്നേഹത്തിലൂടെയും ക്ഷമയിലൂടെയും സംയമനത്തിലൂടെയും പ്രാവർത്തികമാക്കണം എന്ന് സിജോ തോട്ടാപ്പിള്ളി പറഞ്ഞു. അദ്ധ്യാപകർ നൂതനമായ അറിവുകൾ നേടിയെടുക്കുന്നതിനോടൊപ്പം മാറുന്ന കാലത്തിനൊപ്പം പുത്തൻ പഠന മാർഗ്ഗങ്ങളും സ്വീകരിക്കണമെന്ന് പ്രിൻസിപ്പൽ കൃഷ്ണപ്രസാദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |