അലനല്ലൂർ: സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ അല്ലനല്ലൂർ മണ്ഡലം കമ്മിറ്റിയുടെ കുടുംബ മേളയും വാർഷിക സമ്മേളനവും കെ.എസ്.എസ്.പി.എ ജില്ലാ സെക്രട്ടറി കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.ജി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് അച്ചൻ മാത്യു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി വി. സുകുമാരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ. അസൈനാർ, കെ. ഹംസ, ജില്ലാ കമ്മിറ്റി അംഗം കെ.ജി ബാബു, അലനല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. വേണുഗോപാലൻ, ഇ. സുകുമാരൻ, എസ്.കെ. ശശിപാൽ പുളിയക്കോട് ഉണ്ണിക്കൃഷ്ണൻ, കെ.കെ. അബൂബക്കർ, പി. ശിവശങ്കരൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി പി. ശിവശങ്കരൻ (പ്രസിഡന്റ്) , ഉസ്മാൻ ആക്കപറമ്പിൽ, കെ. ഷെറീഫ് (വൈസ് പ്രസിഡന്റുമാർ), എസ്.കെ. ശശിപാൽ(സെക്രട്ടറി), യു. ശ്രീനിവാസൻ, ഇന്ദിരദേവി (ജോയിൻ സെക്രട്ടറിമാർ), മുസ്തഫ പാറൽ (ട്രഷറർ) എന്നിവരെയും ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായി കെ. വേണുഗോപാലൻ, സി.ജി. മോഹനൻ, എൻ. രാമൻ, കെ.കെ. അബൂബക്കർ, പുളിയക്കോട്ട് ഉണ്ണിക്കൃഷ്ണൻ എന്നിവരെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |