ഒറ്റപ്പാലം: ജില്ലാ കലോത്സവം മൂന്നാം ദിനം പൂർത്തിയാക്കുമ്പോൾ ചെർപ്പുളശ്ശേരി ഉപജില്ല 700 പോയന്റ് നേടി മുന്നിൽ. സ്കൂളുകളിൽ ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ മുന്നേറ്റം തുടരുന്നു.
കലോത്സവം ഇന്ന് സമാപിക്കാനിരിക്കെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഉപജില്ലകൾ കാഴ്ചവയ്ക്കുന്നത്. പാലക്കാട് സബ് ജില്ല 691 പോയിന്റുമായി രണ്ടാംസ്ഥാനത്താണ്. തൊട്ടുപിന്നാലെ തൃത്താലയും (682), മണ്ണാർക്കാടും (697), ആതിഥേയരായ ഒറ്റപ്പാലവും (649) നിലകൊള്ളുന്നു.
സ്കൂളുകളിൽ ആലത്തൂർ ബി.എസ്.എസ് ഗുരുകുലം 296 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. തൊട്ടുപിന്നാലെ ശ്രീകൃഷ്ണപുരം എച്ച്.എസ്.എസ് 193 പോയിന്റുമായി രണ്ടാംസ്ഥാനത്തും വാണിയംകുളം ടി.ആർ.കെ എച്ച്.എസ്.എസ് 188 പോയിന്റുമായി മൂന്നാമതും പെരുങ്ങോട് എച്ച്.എസ്.എസ് 154 പോയിന്റ് നേടി നാലും പാലക്കാട് ഭാരത് മാത എച്ച്.എസ്.എസ് 150 പോയിന്റുമായി അഞ്ചും സ്ഥാനത്തുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |