SignIn
Kerala Kaumudi Online
Sunday, 01 September 2024 3.35 AM IST

ബഫർ സോൺ: അട്ടപ്പാടിയുടെ മനസറിയാൻ ജനസഭ

Increase Font Size Decrease Font Size Print Page
attapadi-buffer-zone

പാലക്കാട്: ഭവാനി വന്യജീവി സങ്കേതം വാർത്ത പുറത്തുവന്നതോടെ ബഫർ സോൺ വിഷയത്തിൽ പ്രതിഷേധം ശക്തമാകുന്നു. ജനഹിതമറിഞ്ഞ് പ്രതിഷേധ സമരത്തിലേക്ക് കടക്കാൻ സംയുക്ത കർഷക സമിതി വിളിച്ച ജനസഭ ഇന്ന് മൂന്നിന് താവളം പരിഷ് ഓഡിറ്റോറിയത്തിൽ നടക്കും. ലിസ്റ്റിൽ ഉൾപ്പെടാത്ത വില്ലേജുകളിലെ സർവ്വേ നമ്പറുകൾ മാപ്പിൽ ഉൾപ്പെട്ടതും പുതിയ ജനവാസ മേഖലകൾ മാപ്പിൽ വന്നതും, സംരക്ഷിത മേഖലയിൽ നിന്നും ഒരു കിലോമീറ്ററിൽ അധികം ബഫർ സോണിൽ ഉൾപ്പെട്ടിട്ടുള്ളതും ജില്ലയിൽ വ്യാപക പരാതിക്ക് കാരണമായിട്ടുണ്ട്.

സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ 148 ചതുരശ്ര കിലോമീറ്റർ ബഫർ സോണും അട്ടപ്പാടിയിലെ അവശേഷിക്കുന്ന അഗളി റെയ്ഞ്ചിലെ ഫോറസ്റ്റും മണ്ണാർക്കാട് ഡിവിഷന്റെ കീഴിലുള്ള വനപ്രദേശവും ചേർത്ത് ഭവാനി വന്യജീവി കേന്ദ്രമാണ് സംസ്ഥാന സർക്കാരിന്റെ പരിഗണനയിലുള്ളത്. ഈ സങ്കേതം യാഥാർത്ഥ്യമായാൽ നിലവിലെ സുപ്രീംകോടതി വിധിയനുസരിച്ച് കുറഞ്ഞത് ഒരു കിലോമീറ്റർ ബഫർ സോൺ കണ്ടത്തേണ്ടിവരും. അട്ടപ്പാടിയുടെ രണ്ട് വശത്തുമായി നിലവിലുള്ള വനപ്രദേശം മുഴുവൻ സങ്കേതമാകുന്നതോടുകൂടി ഒരു കിലോമീറ്റർ ബഫർ സോൺ കണക്കാക്കിയാൽ തന്നെ അട്ടപ്പാടിയിൽ അത് ഫലത്തിൽ രണ്ട് കിലോ മീറ്ററാകും. അട്ടപ്പാടിയുടെ രണ്ടുവശത്തു നിന്നും കണക്കാക്കുന്ന ഈ ബഫർ സോൺ പൂർണമായും റവന്യൂ ഭൂമിയിൽ കണ്ടെത്തേണ്ടി വരും എന്നതും ഗൗരവം വർദ്ധിപ്പിക്കുന്നു. ഇപ്പോൾ തന്നെ സൈലന്റ് വാലിയുടെ ബഫർ സോൺ അട്ടപ്പാടിയിലെ രണ്ട് വില്ലേജുകളെ കാര്യമായി ബാധിക്കുന്നുണ്ട്. ഇത് കൂടാതെയാണ് മലയോര ജനതയുടെ ഉറക്കം കെടുത്തുന്ന പുതിയ നിർദ്ദേശം വന്നിരിക്കുന്നത്.

ഭവാനി വന്യജീവി സങ്കേതം എന്ന ആശയത്തിൽ നിന്ന് സർക്കാർ പൂർണമായും പിന്മാറണം എന്നാവശ്യപ്പെട്ടാണ് സംയുക്ത കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ അട്ടപ്പാടിയിൽ ഇന്ന് ഉച്ചതിരിഞ്ഞ് 'ജനസഭ' ചേരുന്നത്. സ്വന്തം മണ്ണിൽ ഒരുജനത അഭയാർത്ഥികൾ ആക്കപ്പെടുമ്പോൾ ഉത്തരവാദത്തപ്പെട്ടവരുടെ പങ്ക് വ്യക്തമാക്കുന്ന ജനപക്ഷ വിചാരണയാണ് ജനസഭ ലക്ഷ്യം. പാലക്കാട് രൂപതാ ബിഷപ് മാർ പീറ്റർ കൊച്ചുപുരക്കൽ, മത സാമുധായിക, രാഷ്ടീയ നേതാക്കൾ തുടങ്ങി ജില്ലയുടെ എല്ലാ മേഖലയിൽ നിന്നുള്ള കർഷ സംഘടനാ പ്രവർത്തകർ ജനസഭയിൽ സംബന്ധിക്കും.

ഭവാനി സങ്കേതവുമായി ബന്ധപ്പെട്ട് അട്ടപ്പാടി ജനതയുടെ മനസറിയലാണ് ജനസഭയുടെ മുഖ്യലക്ഷ്യം

ഫാ. സജി ജോസഫ് പാലക്കാട്,സംയുക്ത കർഷക സമിതി കോഡിനേറ്റർ.

കേരളത്തിന്റെ കാർഷിക മനസാക്ഷിയെ മരവിപ്പിക്കുന്ന ഇത്തരം നീക്കങ്ങൾക്ക് നേതൃത്വം നൽകുന്ന വനംവകുപ്പിന് കടിഞ്ഞാണിടാൻ സർക്കാർ തയ്യാറാകണം.

സണ്ണി കിഴക്കേക്കര, കിഫ ജില്ലാ പ്രസിഡന്റ്

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD, ATTAPADI BUFFER ZONE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.