ചെർപ്പുളശ്ശേരി: മുളയങ്കാവ് ഭഗവതി ക്ഷേത്രത്തിൽ മകരചൊവ്വ ഭക്തിനിർഭരമായി ആഘോഷിച്ചു. രാവിലെ തന്ത്രി അണ്ടലാടി ഉണ്ണി നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾ നടന്നു. പിച്ചളയിൽ പൊതിഞ്ഞ ക്ഷേത്ര മുഖമണ്ഡപ സമർപ്പണം കൊല്ലൂർ മൂകാംബിക ക്ഷേത്രം മുഖ്യതന്ത്രി ഡോ.കെ.രാമചന്ദ്ര അഡിഗ നിർവഹിച്ചു.
ട്രസ്റ്റി ബോർഡ് ചെയർമാൻ സി.രാജൻ അദ്ധ്യക്ഷനായി. സ്റ്റാർ സിംഗർ ഫെയിം സനിഗ സന്തോഷ് വിശിഷ്ടാതിഥിയായി. പൊങ്കാല നിവേദ്യ സമർപ്പണത്തിന് ദേവസ്വം അടുപ്പിലേക്ക് സനിഗ സന്തോഷ് ആദ്യ ദീപം പകർന്നു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ആർ.രത്മേഷ്, ട്രസ്റ്റി ബോർഡംഗങ്ങളായ അമ്മത്തൊടി രാധാകൃഷ്ണൻ, എ.രാജേഷ്, ഇ.ഹരിദാസൻ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |