മണ്ണാർക്കാട്: ഒരു മണിക്കൂറിനുള്ളിൽ വായ്പ നൽകുന്ന അർബൻ ഗ്രാമീൺ സൊസൈറ്റി ലോൺ മേളയ്ക്ക് തുടക്കമായി. വ്യാപാരികൾക്ക് മാത്രമായുള്ള പ്രത്യേക വായ്പ പദ്ധതികളാണ് മേളയിലുള്ളത്. നഗരസഭാദ്ധ്യക്ഷൻ സി.മുഹമ്മദ് ബഷീർ ലോൺ മേള ഉദ്ഘാടനം ചെയ്തു. ജനങ്ങളിലേക്കിറങ്ങിച്ചെന്ന് അവരുടെ ആവശ്യം കണ്ടറിഞ്ഞുള്ള പദ്ധതി നടപ്പാക്കി മുന്നോട്ട് പോകുന്ന മാതൃകാപരമായ പ്രവർത്തനമാണ് സൊസൈറ്റി നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിവിധ കുടുംബശ്രീകൾക്കുള്ള വായ്പ തുകയും നഗരസഭയിൽ യു.ജി.എസ് നടപ്പിലാക്കുന്ന പെൻഷൻ തുകയും വിതരണം ചെയ്തു.
ഫെബ്രുവരി ഏഴുവരെ നടക്കുന്ന മേളയിൽ ഈസി 25, ഈസി 50 എന്നീ പദ്ധതി മുഖേന ലളിത വ്യവസ്ഥകളിൽ 25,000 മുതൽ 50,000 രൂപ വരെയാണ് വ്യാപാരികൾക്ക് വായ്പ ലഭ്യമാക്കുന്നത്. ദിവസ തവണ വ്യവസ്ഥയിൽ മൂന്നുമാസം കൊണ്ട് തിരിച്ചടച്ചാൽ മതി. യു.ജി.എസിന്റെ ചെർപ്പുളശ്ശേരി, കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം, കല്ലടിക്കോട്, മണ്ണാർക്കാട് ബ്രാഞ്ചുകളിൽ മേള നടക്കുന്നുണ്ട്.
യു.ജി.എസ് മാനേജർ അജിത്ത് പാലാട്ട് അദ്ധ്യക്ഷനായി. നഗരസഭ ഉപാദ്ധ്യക്ഷ കെ.പ്രസീദ, കെ.ബാലകൃഷ്ണൻ, ഇബ്രാഹിം, മൻസൂർ, സൊസൈറ്റി അസിസ്റ്റന്റ് മാനേജർ അഭിലാഷ് പാലാട്ട്, ഓപ്പറേഷൻസ് മാനേജർ ഷബീറലി, ബി.ഡി.എം ശാസ്താപ്രസാദ്, പി.ആർ.ഒ ശ്യാം കുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |