മല്ലപ്പള്ളി : ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളുടെ കലോത്സവം ചിലമ്പൊലി 2023 പ്രസിഡന്റ് ബിന്ദു മേരി തോമസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റെജി പണിക്കമുറിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഐ.സി.ഡി.എസ് സൂപ്പർവൈസർ രേഖ.എസ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലൈലാ അലക്സാണ്ടർ , പഞ്ചായത്ത് അംഗങ്ങളായ ഗീതു ജി.നായർ, വിദ്യാമോൾ.എസ്, പ്രകാശ് വടക്കേമുറി, ബിജു നൈനാൻ, റോസമ്മ എബ്രഹാം, സുരേഷ് ബാബു, രോഹിണി ജോസ്, മിനികുമാരി.പി.ആർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികളും സമ്മാനദാനവും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |