SignIn
Kerala Kaumudi Online
Tuesday, 21 May 2024 2.37 PM IST

ശ്രീനാരായണ കോംപ്ലക്സ് സമർപ്പണം. കുന്നന്താനത്തിന് അഭിമാനം, ഉത്സവമായി ഉദ്ഘാടനം

sndp

തിരുവല്ല : എസ്.എൻ.ഡി.പിയോഗം 50 -ാം കുന്നന്താനം ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്‌ഠാ വാർഷിക ഉത്സവത്തോടനുബന്ധിച്ച് നടന്ന ശ്രീനാരായണ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ സമർപ്പണം നാടിന് ഉത്സവമായി. പ്രതിഷ്ഠാദിനമായ ഇന്നലെ മഹാഗണപതിഹോമവും വിശേഷാൽ ഗുരുപൂജയും ശതകലശപൂജയും കലശാഭിഷേകവും തന്ത്രി തൃക്കൊടിത്താനം ജിനിൽകുമാറിന്റെയും മേൽശാന്തി രഘുനാഥൻ ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ നടത്തി. വൈകുന്നേരം കുന്നന്താനം ജംഗ്‌ഷനിൽ നിന്ന് താലപ്പൊലിയുടെയും വാദ്യമേളഘോഷങ്ങളുടെയും അകമ്പടിയോടെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വേദിയിലേക്ക് ആനയിച്ചു. തുടർന്ന് ശ്രീനാരായണ കോംപ്ലക്സിന്റെ ഉദ്ഘാടനം വൻജനാവലിയെ സാക്ഷിയാക്കി വെള്ളാപ്പള്ളി നടേശൻ നിർവ്വഹിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ തിരുവല്ല യൂണിയൻ പ്രസിഡന്റ് കെ.എ.ബിജു ഇരവിപേരൂർ അദ്ധ്യക്ഷതവഹിച്ചു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മാവേലിക്കര കൊറ്റാർകാവ് ആത്മബോധോദയ സംഘം കർമ്മകർത്താവ് സ്വാമി സൂക്ഷ്മാനന്ദജി അനുഗ്രഹപ്രഭാഷണം നടത്തി. എല്ലാമനുഷ്യരെയും ഒന്നായി കാണുന്ന ശ്രീനാരായണ ഗുരുദേവന്റെ ദർശനം കാലാതീതമാണെന്നും ഹൃദയങ്ങൾ തമ്മിലുള്ള ആത്മബന്ധമാണ് സ്നേഹവും ഐക്യവും ഊട്ടിയുറപ്പിക്കുന്നതെന്നും സ്വാമി പറഞ്ഞു. യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ മുഖ്യപ്രഭാഷണം നടത്തി. യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ സംഘടനാസന്ദേശം നൽകി. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ ആമുഖപ്രസംഗം നടത്തി. ചവറ കുടുംബകോടതി ജഡ്ജ് വി.ഉദയകുമാർ, ശാഖാ സെക്രട്ടറി എം.ജി.വിശ്വംഭരൻ, പ്രസിഡന്റ് കെ.എം.തമ്പി, കോൺട്രാക്ടർ വി.കെ.രമേശൻ എന്നിവരെ വെള്ളാപ്പള്ളി നടേശൻ ആദരിച്ചു. കുന്നന്താനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീശ്ബാബു, യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു, കൗൺസിലർ അനിൽ ചക്രപാണി, പഞ്ചായത്ത് കമ്മിറ്റിയംഗം കെ.എൻ.രവീന്ദ്രൻ, വള്ളമല ഓർത്തോഡോക്സ് ചർച്ച് ഇടവക വികാരി ഫാ.അനീഷ് ജോസഫ് ഏബ്രഹാം, എൻ.എസ്.എസ് മല്ലപ്പള്ളി താലൂക്ക് യൂണിയൻ കമ്മിറ്റിയംഗം കെ.എൻ.എം.ഉണ്ണിത്താൻ, കുന്നന്താനം ശാഖാ പ്രസിഡന്റ് കെ.എം.തമ്പി, വൈസ് പ്രസിഡന്റ് എം.പി.രാധാകൃഷ്ണൻ, സെക്രട്ടറി എം.ജി.വിശ്വംഭരൻ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ, വാർഡ് മെമ്പർമാരായ ധന്യമോൾ സജീവ്, സ്മിതാ വിജയരാഘവൻ, വനിതാസംഘം ശാഖാ പ്രസിഡന്റ് ഓമന സുധാകരൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന പയ്യാരം നാടൻപാട്ടുകൾ ദൃശ്യവിരുന്നായി.

ഐക്യമാണ് കുന്നന്താനം ശാഖയുടെ കരുത്ത് : വെള്ളാപ്പള്ളി
തിരുവല്ല: ഗുരുവചനം ഉൾക്കൊണ്ട് കൂട്ടായ്‌മയിലൂടെ വളർന്നു പന്തലിച്ച കുന്നന്താനം ശാഖയുടെ കരുത്ത് ഐക്യമാണെന്ന് ശ്രീനാരായണ കോംപ്ലക്സ് ഉദ്ഘാടനം നിർവഹിച്ച യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ നന്നായി വളരാമെന്ന് തെളിയിച്ച കുന്നന്താനം ശാഖ മാതൃകയാണ്. വിദ്യാലയം വേണമെന്ന ഗുരുചിന്തയും ഇവിടെ യാഥാർത്ഥ്യമായി. ശാഖയുടെ സ്ഥലവും സൗകര്യവും വൃത്തിയായി സൂക്ഷിച്ച് സംരക്ഷിക്കുന്നതോടൊപ്പം ദാരിദ്ര്യവും ദുഃഖവും അനുഭവിക്കുന്നവർക്ക് കൈത്താങ്ങായും പ്രവർത്തിക്കുന്നു. തിരുവല്ല യൂണിയനും വളർച്ചയുടെ പാതയിലാണ്. ഗുരുസന്ദേശം ഉൾക്കൊണ്ട് കൂടുതൽ വളരാനും അഭിവൃദ്ധിപ്പെടാനും സാധിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.