പത്തനംതിട്ട : ആന്റോ ആന്റണി എം.പിക്ക് യു.ഡി.എഫ് ആറന്മുള മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ഓതറ പഴയകാവ് ജംഗ്ഷനിൽ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ടി.എം.ഹമീദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ഡി.സി.സി ജനറൽ സെക്രട്ടറി ജോൺസൺ വിളവിനാൽ, ബ്ലോക്ക് പ്രസിഡന്റുമാരായ കെ.ശിവപ്രസാദ്, ജെറിമാത്യു സാം, സ്റ്റാൻലി സാമുവൽ, സോജു എബ്രഹാം ചാക്കോ, അജിത് മണ്ണിൽ, പി.കെ.ഇക്ബാൽ, രഘുനാഥ്, നാസർ തോണ്ടമണ്ണിൽ, സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |