SignIn
Kerala Kaumudi Online
Tuesday, 30 July 2024 9.19 AM IST

സ്ത്രീകൾ ഏറ്റവും കൂടുതൽ നേരിടുന്നത് ലൈംഗികാതിക്രമമല്ല, ഒരിക്കലും പ്രതീക്ഷിക്കാത്ത മറ്റൊന്ന്, ഉണ്ടായത് 23472 കേസുകൾ

woman

പത്തനംതി‌ട്ട : സ്ത്രീകൾ ഏതെങ്കിലും വിധത്തിൽ ദിവസവും മറ്റൊരാളുടെ അസഭ്യ സംഭാഷണങ്ങൾക്ക് വിധേയരാകുന്നതായി റിപ്പോർട്ട്. കുടുംബശ്രീ നടത്തിയ ക്രൈം മാപ്പിംഗ് സർവേയിലാണ് സ്ത്രീകൾ കൂടുതലായി നേരിടുന്ന അതിക്രമം അസഭ്യം കേൾക്കുന്നതാണെന്ന് കണ്ടെത്തിയത്.

വനിതകൾ അഭിമുഖീകരിക്കുന്ന അതിക്രമങ്ങൾക്ക് പ്രതിരോധം ആവിഷ്‌കരിക്കാൻ 2023-24 സാമ്പത്തിക വർഷത്തിൽ കുടുംബശ്രീയുടെ ആറ് സി.ഡി.എസുകളിലായി നടത്തിയ സർവേയിലെ കണക്കാണിത്. മറ്റ് സി.ഡി.എസുകളിൽ രണ്ടാംഘട്ടമായി സർവേ നടക്കും. ജില്ലയൊട്ടാകെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെ വിവരശേഖരണം നടത്തി സൂക്ഷിക്കുന്നതാണ് ക്രൈം മാപ്പിംഗ്. കുടുംബശ്രീ പ്രവർത്തകരായിട്ടുള്ള റിസോഴ്‌സ് ടീം ആണ് വിവരശേഖരണം നടത്തുന്നത്. ആനിക്കാട്, കടപ്ര, ഏറത്ത്, പന്തളം തെേക്കക്കര, ചെന്നീർക്കര, പ്രമാടം എന്നീ 6 സി.ഡി.എസുകളിലാണ് ക്രൈം മാപ്പിംഗ് സർവേ ആദ്യഘട്ടത്തിൽ നടത്തിയത്.

ഒരു സ്ത്രീ ഒന്നിലധികം തവണ ഇരയാകുന്നു

8877 സ്ത്രീകൾ 66,008 അതിക്രമങ്ങൾക്ക് വിധേരായിട്ടുണ്ട്.അതിനർത്ഥം ഒരു സ്ത്രീ തന്നെ വിവിധ തരത്തിലുള്ള അതിക്രമത്തിന് ഒന്നിലധികം തവണ വിധേയയായിട്ടുണ്ട് എന്നാണ്. ഏറ്റവും കൂടുതൽ നേരിട്ട അതിക്രമം വാചികം (അസഭ്യം) ആണെങ്കിൽ സ്ത്രീധനം ആവശ്യപ്പെടൽ ആണ് സാമ്പത്തിക അതിക്രമത്തിൽ മുന്നിലുള്ളത്. മർദ്ദനം, തോണ്ടൽ, ഓഫീസുകളിൽ നിന്ന് ആവശ്യമായ സേവനങ്ങൾ ലഭ്യമാകാതിരിക്കൽ, തുറിച്ചുനോട്ടം എന്നിവയാണ് മറ്റുള്ളവ.

സർവേയിൽ പങ്കെടുത്തവർ : 8877

ക്രൈം മാപ്പിംഗ് സർവേയിലൂടെ കണ്ടെത്തിയ അതിക്രമങ്ങൾ

സാമ്പത്തികം : 9256

ശാരീരികം : 4091

ലൈംഗികം : 9,393

സാമൂഹികം : 10,196

വാചികം (അസഭ്യം): 23,472

മാനസിക വൈകാരികം : 9600

ആകെ : 66008

സർവേയിലൂടെ ലഭിച്ച നിർദേശങ്ങൾ

1.അവകാശ ലംഘനങ്ങൾ അതിക്രമങ്ങൾ ആണെന്ന തിരിച്ചറിവ് നൽകുക,

2. സ്വയംസുരക്ഷാ പ്രതിരോധ പരിശീലനങ്ങൾ സംഘടിപ്പിക്കുക,

3. നിയമസാക്ഷരത ബോധവൽക്കരണം,

4. കൗമാര ക്ലബ്ബുകൾ - വയോജന കൂട്ടായ്മകൾ എന്നിവ തുടങ്ങുക,

5. വിവാഹപൂർവ കൗൺസലിംഗ്

6. വനിതാ ഗ്രാമസഭകൾ,

7. ഗ്രാമപഞ്ചായത്തുകളിൽ ജെൻഡർ ഓഡിറ്റിംഗും ബഡ്ജറ്റിംഗും നടപ്പിലാക്കുക,
8. സ്ത്രീധനത്തിനെതിരെ ക്യാമ്പയിൻ,

9. സ്‌കൂൾ - കോളേജുകളിൽ ജെൻഡർ ക്ലബ്ബുകൾ രൂപീകരിക്കുക
10. വിനോദോപാധികൾ നടപ്പിലാക്കുക, ലഹരി ബോധവൽക്കരണം.

11. വിജിലന്റ് ഗ്രൂപ്പ് - ജാഗ്രതാ സമിതി ശക്തിപ്പെടുത്തുക.

ക്രൈം മാപ്പിംഗ് സർവേയിൽ കണ്ടെത്തിയതിൽ വാചികം (അസഭ്യം) ആണ് കൂടുതൽ. പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ പദ്ധതി നടപ്പാക്കും.

എസ്.ആദില

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SEXUAL ASSUALT, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.