
ചിറ്റാർ : ഹരിത കർമ്മസേനയുടെ അനാസ്ഥ കാരണംമാലിന്യം കുമിഞ്ഞുകൂടുന്നതായി പരാതി. ചിറ്റാർ പഞ്ചായത്തിൽ അഞ്ചാം വാർഡിൽ കേശവൻ മെമോറിയൽ കമ്യൂണിറ്റിഹാൾ, അങ്കണവാടി തുടങ്ങിയ പഞ്ചായത്തിന്റെതായ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നിടത്തെല്ലാം മാലിന്യക്കൂമ്പാരമാണ്. ഇതുകാരണം അങ്കണവാടി കുട്ടികളും പ്രദേശവാസികളുമാണ് ദുരിതത്തിലായിരിക്കുന്നത്. ഇവിടെ തെരുവ് നായ്ക്കളും ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. ദിവസവും പല ചടങ്ങുകളും ഈ കമ്മ്യൂണിറ്റി ഹാളിൽ നടത്തുന്നതുമാണ്. എന്നാൽ മാലിന്യപ്രശ്നം അധികൃതർ പലപ്പോഴും കണ്ടില്ലെന്ന് നടിക്കുകയാണ്. അങ്കണവാടി പരിസരത്ത് മാലിന്യം കൂട്ടിയിടുന്നതിന് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |