പത്തനംതിട്ട : കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയർ ദി ബെസ്റ്റ് പദ്ധതിയുടെ ജില്ലയിലെ മൂന്നാമത്തെ പ്രാദേശിക തൊഴിൽ മേള ഇന്ന് പന്തളം ബ്ലോക്കിൽ നടക്കും.
സെയിൽസ് ട്രെയിനി ഗോൾഡ്, സെയിൽസ് സ്റ്റാഫ് ഗോൾഡ് , സെയിൽസ് സ്റ്റാഫ് ടെക്‌സ്‌റ്റൈൽ, സെയിൽസ് എക്‌സിക്യൂട്ടീവ്, എച്ച് ആർ എക്‌സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്പമെന്റ് എക്‌സിക്യൂട്ടീവ്, സർവീസ് അഡൈ്വസർ, സർവീസ് ടെക്‌നീഷ്യൻ, ഫീൽഡ് എക്‌സിക്യൂട്ടീവ്, ഫീൽഡ് സെയിൽസ് എക്‌സിക്യൂട്ടീവ്, ഫീൽഡ് സെയിൽസ് ഓഫീസർ, ബിസിനസ് അസോസിയേറ്റ്, ലൈഫ് പ്ലാനർ, ഗസ്റ്റ് റിലേഷൻസ് എക്‌സിക്യൂട്ടീവ് തുടങ്ങിയ തസ്തികളിലേക്കാണ് അഭിമുഖം. എല്ലാ ഗ്രാമപഞ്ചായത്ത് മുനിസിപ്പൽ കേന്ദ്രങ്ങളിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളിലും വിജ്ഞാന കേരളത്തിന്റെ ബ്ലോക്ക് മുനിസിപ്പൽ തല ജോബ് സ്റ്റേഷനുകളിലും രജിസ്‌ട്രേഷന് സൗകര്യമുണ്ട്.
തിരുവല്ല (പുളിക്കീഴ് ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസ്) : 8714699500, ആറൻമുള (കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ്) : 8714699495, കോന്നി (സിവിൽ സ്റ്റേഷൻ) : 8714699496, റാന്നി ( റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്) : 8714699499, അടൂർ (പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്) : 8714699498.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |