പത്തനംതിട്ട : ലോക ഹെപ്പറ്റൈറ്റിസ് ഒ.ആർ.എസ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സൂസൻ ഫിലിപ്പ് നിർവഹിച്ചു. കോയിപ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാത.പി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യൂ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.അനിതകുമാരി വിഷയം അവതരിപ്പിച്ചു. തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആർ.കൃഷ്ണ കുമാർ, കോയിപ്രം ബ്ലോക്ക് അംഗം കെ.അജിത, ആർ.സി.എച്ച് ഓഫീസർ ഡോ.കെ.കെ.ശ്യാംകുമാർ, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ എസ്.ശ്രീകുമാർ, ഡോ.പി.രാജേഷ്, സി.പി.ആശ, കെ.ഷിബു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |