കോഴഞ്ചേരി : വഞ്ചിപ്പാട്ട് പാടി, പള്ളിയോടത്തിലേറി എത്തിയ ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ ഇന്നലെ വള്ളസദ്യയിൽ പങ്കാളിയായി. പള്ളിയോടക്കരക്കാരുടെ പാരമ്പര്യവേഷമായ മുണ്ടും തോർത്തും ധരിച്ച് ആറന്മുള സത്രക്കടവിലെത്തി ഇടശ്ശേരി മല പള്ളിയോടത്തിന് വെറ്റ,പുകയില സമർപ്പിച്ചു. തുടർന്ന് ഇതേ പള്ളിയോടത്തിലേറി കരക്കാർക്കൊപ്പം ക്ഷേത്രക്കടവിലെത്തി. വഞ്ചിപ്പാട്ട് പാടി ക്ഷേത്രത്തിന് പ്രദിക്ഷണംവച്ച കരക്കാർക്കൊപ്പം കളക്ടറും ഭക്തിയോടെ നീങ്ങി. തുടർന്ന് കരക്കാർക്കൊപ്പം സദ്യാലയത്തിലെത്തി സദ്യയിൽ പങ്കെടുത്ത് മടങ്ങി. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബ ദേവൻ കളക്ടറെ പള്ളിയോടത്തിൽ അനുഗമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |