
പൂച്ചാക്കൽ: 17കാരനെ ബലമായി പിടിച്ചുകൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ നാലുപേരെ പൂച്ചാക്കൽ പൊലീസ് അറസ്റ്റുചെയ്തു. നവംബർ 30നാണ് സംഭവം. അരൂക്കുറ്റി പഞ്ചായത്തിൽ ചെറിച്ച നാട്ട് നികർത്ത് വീട്ടിൽ സഞ്ജയ് (20), പാണാവള്ളി പഞ്ചായത്തിൽ പുളിത്തറ നികർത്ത് വീട്ടിൽ ജ്യോതികൃഷ്ണൻ (19), പാണാവള്ളി പഞ്ചായത്തിൽ പുതുപ്പറമ്പ് വീട്ടിൽ ജയകൃഷ്ണൻ (20), പാണാവള്ളി പഞ്ചായത്തിൽ കോലോത്ത് മുട്ടിൽ സൗരവ് സജി (20), എന്നിവരെയാണ് പൂച്ചാക്കൽ സി.ഐ ഷെഫീക്കിന്റെ നേതൃത്വത്തിൽ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നാലാം പ്രതി ഒളിവിലാണ്, ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി പൊലീസ് അറിയിച്ചു. രണ്ടാം പ്രതിക്ക് പ്രായപൂർത്തിയാകാത്തതിനാൽ അറസ്റ്റ് ചെയ്തിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |