
പുതുപ്പള്ളി : നിറുത്തിയിട്ടിരുന്ന സ്വകാര്യ ബസിന് പിന്നിൽ ബൈക്ക് ഇടിച്ച് യുവാവിന് പരിക്ക്. വിലങ്ങൻപാറ ടൈൽസിലെ ജീവനക്കാരൻ തോട്ടയ്ക്കാട് അമ്പലക്കവല സ്വദേശി എബിനാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ പരിയാരം മീനടംപടിയിൽ സ്റ്റോപ്പിലായിരുന്നു അപകടം. പുതുപ്പള്ളിയിൽ നിന്ന് തോട്ടയ്ക്കാട് ഭാഗത്തേയ്ക്ക് പോകുകയായിരുന്ന സെന്റ് തോമസ് ബസിലാണ് ബൈക്ക് ഇടിച്ചത്. ബൈക്ക് ഓടിച്ചിരുന്ന എബിൻ റോഡിലേക്ക് തെറിച്ചു വീണു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇയാളെ മന്ദിരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |