
വൈപ്പിൻ: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ച് വൈപ്പിനിൽ പ്രധാന കേന്ദ്രങ്ങളിൽ അണികൾ കൊട്ടിക്കലാശം നടത്തി. ചെറായി ദേവസ്വംനട ജംഗ്ഷനിലും വൈപ്പിൻ ഗോശ്രീ കവലയിലും ആയിരുന്നു കൂടുതൽ പേർ പങ്കെടുത്തത്. കൊട്ടിക്കലാശം അവസാനിക്കുന്നതിന് രണ്ട് മണിക്കൂർ മുൻപ് ഓപ്പൺ ടെമ്പോകളിലും പെട്ടി വണ്ടികളിലും ഓട്ടോകളിലുമായി അണികളെത്തി. എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി മുന്നണികളിലുള്ളവർ ജംഗ്ഷനുകളിൽ എത്തിയതോടെ ആവേശമായി.
ആവേശം അതിര് കടക്കാതിരിക്കാൻ നേതാക്കളും പൊലീസും രംഗത്തുണ്ടായിരുന്നു. ദേവസ്വംനടയിൽ സി.പി.എം, ബി.ജെ.പി കക്ഷികളാണ് ഉണ്ടായിരുന്നത്. കോൺഗ്രസ് കൊട്ടിക്കലാശം വേണ്ടെന്ന് തീരുമാനിച്ചിരുന്നു. എടവനക്കാട്, നായരമ്പലം, ഞാറക്കൽ, എളങ്കുന്നപ്പുഴ എന്നിവിടങ്ങളിലും കൊട്ടിക്കലാശം ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |