അടൂർ : അടൂർ ഓണം 2025 വിപുലമായ ആഘോഷപരിപാടികളോടെ 29 മുതൽ സെപ്റ്റംബർ 4 വരെ പഴയ ടൗൺ ഹാൾ പരിസരത്ത് നടക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയംഗോപകുമാർ അറിയിച്ചു. 29ന് ഘോഷയാത്രയും ഉദ്ഘാടന സമ്മേളനവും, തുടർന്ന് എല്ലാ ദിവസവും വൈകുന്നേരം സാംസ്കാരിക പരിപാടികളും കലാപരിപാടികളും ഉണ്ടായിരിക്കും. മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകൾ, രണ്ടു മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിൽ നിന്ന് 9 തിരുവാതിര സംഘങ്ങളുടെ മത്സരം വേദിയിൽ നടത്തും. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന സംഘത്തിന് സമാപന ദിവസം ക്യാഷ് അവാർഡും മൊമെൻറോയും സമ്മാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |